എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷയെഴുതിയ 4,19,128 വിദ്യാര്‍ഥികളില്‍ 4,17,864 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 99.7 ആണ് ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവരുടെ ശതമാനക്കണക്ക്. 68,604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണു ഫല പ്രഖ്യാപനം നടത്തിയത്.
കണ്ണൂര്‍ റവന്യൂ ജില്ലയാണു വിജയശതമാനത്തില്‍ മുന്നില്‍. 99.94 ശതമാനം പേര്‍ ഇവിടെനിന്ന് ഉപരിപഠന യോഗ്യത നേടി. പാല, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലകള്‍. 100 ശതമാനം വിദ്യാര്‍ഥികളും ഇവിടെ വിജയിച്ചു. വയനാട് റവന്യൂ ജില്ലയാണ് ഏറ്റവും കുറവ് വിജയശതമാനമുള്ള(98.41) ജില്ല. വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ലയും വയനാടാണ്.
പരീക്ഷയെഴുതിയ 1,04,772 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡും അതിനു മുകളിലും 1,52,025 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ് ഗ്രേഡും അതിനു മുകളിലും 2,16,582 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡും അതിനു മുകളിലും 2,97,737 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും സി പ്ലസ് ഗ്രേഡും അതിനു മുകളിലും 3,78,874 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും സി ഗ്രേഡും അതിനു മുകളിലും 4,17,864 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ലസ് ഗ്രേഡും അതിനു മുകളിലും ലഭിച്ചു. 1,101 പേര്‍ക്ക് ഏതെങ്കിലും വിഷയത്തിനു ഡി ഗ്രേഡ് ലഭിച്ചു.
പുതിയ സ്‌കീമില്‍ പ്രൈവറ്റ് വിഭാഗത്തില്‍ 150 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 100 പേര്‍ ഉന്നത പഠനത്തിനു യോഗ്യത നേടി. 66.67 ആണു വിജയശതമാനം. പഴയ സ്‌കീമില്‍ പ്രൈവറ്റ് വിഭാഗത്തില്‍ 45 പേര്‍ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തതില്‍ 29 പേര്‍ വിജയിച്ചു. 64.44 ആണ് വിജയശതമാനം. പട്ടികജാതി വിഭാഗത്തില്‍ 39,441 പേര്‍ പരീക്ഷയെഴുതിയതില്‍ 39,078 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. വിജയശതമാനം 99.08. 2339 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍ 7420 പേര്‍ പരീക്ഷയെഴുതിയതില്‍ 7174 പേര്‍ ഉപരിപഠന യോഗ്യത നേടി. 96.68 ആണ് വിജയ ശതമാനം. 173 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഒബിസി വിഭാഗത്തില്‍ 2,90,569 പേര്‍ പരീക്ഷയെഴുതിയതില്‍ 2,90,003 പേരും ഒ.ഇ.സി. വിഭാഗത്തില്‍ 12,598 പേര്‍ പരീക്ഷയെഴുതിയതില്‍ 12,577 പേരും വിജയിച്ചു. യഥാക്രമം 99.81, 99.83 എന്നിങ്ങനെയാണു വിജയശതമാനം. ഗള്‍ഫ് മേഖലയിലെ എട്ടു സ്‌കൂളുകളില്‍ 518 പേര്‍ പരീക്ഷയെഴുതിയതില്‍ 504 പേര്‍ (97.3%) ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. ലക്ഷദ്വീപില്‍ എട്ടു സ്‌കൂളുകളിലായി 289 പേര്‍ പരീക്ഷയെഴുതിയതില്‍ 283 പേര്‍ (97.92%) ഉപരിപഠന യോഗ്യത നേടി.
ആകെ 3061 സ്‌കൂളുകളില്‍ 2581 ഇടത്തും മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠന യോഗ്യത നേടി. ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ ആകെ 1173 സ്‌കൂളുകളില്‍ 951, എയ്ഡഡ് മേഖലയിലെ 1430 സ്‌കൂളുകളില്‍ 1191, അണ്‍ എയ്ഡഡ് മേഖലയിലെ 458 സ്‌കൂളുകളില്‍ 439 എന്നിങ്ങനെയാണു കണക്ക്.
എസ്.എസ്.എല്‍.സി. ശ്രവണ പരിമിതര്‍ക്കായുള്ള വിഭാഗത്തില്‍ 227 പേര്‍ പരീക്ഷയെഴുതിയതില്‍ 226 പേര്‍ ഉപരിപഠന യോഗ്യത നേടി. 99.55 ആണ് വിജയശതമാനം. ടി.എച്ച്.എസ്.എല്‍.സി. പരീക്ഷയില്‍ 2916 പേര്‍ പരീക്ഷയെഴുതിയതില്‍ 2913 പേര്‍ വിജയിച്ചു. 99.9 ആണ് വിജയശതമാനം. ടി.എച്ച്.എസ്.എല്‍.സി.(ശ്രവണ പരിമിത) വിഭാഗത്തില്‍ 100 ശതമാനം ആണ് വിജയം. 13 പേര്‍ പരീക്ഷയെഴുതിയതില്‍ 13 പേരും വിജയിച്ചു. എ.എച്ച്..എല്‍.എസ്.സി. പരീക്ഷയെഴുതിയ 60 വിദ്യാര്‍ഥികളില്‍ 53 പേര്‍ ഉപരിപഠന യോഗ്യത നേടി. വിജയ ശതമാനം 88.33.
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം ഡിജി ലോക്കറില്‍ ലഭ്യമാകുമെന്നു മന്ത്രി അറിയിച്ചു. ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഇന്നു(മേയ് 20) മുതല്‍ 24 വരെ അപേക്ഷിക്കാം. 2024ലെ സേ പരീക്ഷ മാര്‍ച്ച് നാലു മുതല്‍ ആരംഭിക്കണമെന്നാണ് ആലോചിക്കുന്നതെന്നും അധ്യാപക സംഘടനകള്‍ അടക്കമുള്ളവരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



