എസ്എസ്എഫ് പരപ്പനങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവിന് വ്യാഴാഴ്ച തുടക്കം

എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ ഉദ്ഘാടനം ചെയ്യും. ചെട്ടിപ്പടി മുപ്പതാമത് എഡിഷന്‍ എസ് എസ് എഫ് പരപ്പനങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവ് വ്യാഴം വെള്ളി ശനി ദിവസങ്ങളിലായി ചെട്ടിപ്പടിയില്‍ നടക്കും. ഫാമിലി സാഹിത്യോത്സവ് ആരംഭിച്ച് ബ്ലോക്ക് യൂണിറ്റ് സെക്ടര്‍ എന്നീ തലങ്ങളിലൂടെ വിജയിച്ച പ്രതിഭകള്‍ സാഹിത്യോത്സവില്‍ മാറ്റുരക്കും. 170 മത്സരങ്ങളിലായി 500 ഇല്‍ അധികം പ്രതിഭകള്‍ എട്ടു വേദികളിലായി മത്സരിക്കും. വ്യാഴം വൈകിട്ട് 5 മണിക്ക് സ്ഥലം ഖാളി അബ്ദുല്‍ ഖാദര്‍ സഖാഫി പതാക ഉയര്‍ത്തും

പ്രധാന വേദിയായ തെരിമില്‍ വൈകീട്ട് 7. 30 pm ന് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് ഫിര്‍ദൗസ് സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കും. സാഹിത്യ പ്രഭാഷണം നടത്തിക്കൊണ്ട് എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി നിസാമി തെന്നല വേദിയെ അഭിസംബോധനം ചെയ്യും. ഡിവിഷന്‍ പ്രസിഡണ്ട് സുഹൈല്‍ അഹ്‌സനി അധ്യക്ഷത വഹിക്കും.

തരിയും മുസരീസ് ട്വിങ്കിസ് എന്നീ വേദികളിലായി വിദ്യാര്‍ഥികളുടെ മത്സരങ്ങള്‍ അരങ്ങേറും ശനിയാഴ്ച വൈകിട്ട് 7 30pmന് നടക്കുന്ന സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ഊരകം അബ്ദുറഹ്‌മാന്‍ സഖാഫി ഉദ്ഘാടനം നിര്‍വഹിക്കും. മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡണ്ട് അബ്ദുല്‍ ഹഫീള് അഹ്‌സനി ആറ്റുപുറം അനുമോദന പ്രഭാഷണം നടത്തും. സമാപന പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി അസഖാഫി നേതൃത്വം നല്‍കും. വിവിധ സെഷനുകളില്‍ കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് സോണ്‍ ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സുഹൈല്‍ അഹ്‌സനി (എസ്എസ്എഫ് പരപ്പനങ്ങാടി ഡിവിഷന്‍ പ്രസിഡന്റ്), സര്‍ജാസ് പി പി (എസ്എസ്എഫ് പരപ്പനങ്ങാടി ഡിവിഷന്‍ ജനറല്‍ സെക്രട്ടറി), സുഹൈല്‍ പരപ്പനങ്ങാടി
(സാഹിത്യോത്സവ് കണ്‍വീനര്‍), ഫായിസ് സഖാഫി, (എസ്എസ്എഫ് പരപ്പനങ്ങാടി ഡിവിഷന്‍ സെക്രട്ടറി) എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top