എസ് എസ് എഫ് ഹയര്‍സെക്കണ്ടറി സ്റ്റുഡന്റ് സ് ഗാല തിരുരങ്ങാടിയില്‍

ചെമ്മാട്: ‘നോ ക്യാപ് ഇറ്റ്‌സ് ടുമാറോ’എന്ന പ്രേമേയത്തില്‍ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹയര്‍ സെക്കണ്ടറി സ്റ്റുഡന്റസ് ഗാല 2025 നവംബര്‍ 28,29 തീയതികളില്‍ ചെമ്മാട് താജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മനുഷ്യരോടൊപ്പം എന്ന പ്രമേയത്തില്‍ ജനുവരി 1 മുതല്‍ 17 വരെ നടക്കുന്ന കേരള യാത്രയുടെ പ്രചാരണ ഭാഗമായാണ് ജില്ലയില്‍ സ്റ്റുഡന്റ് സ് ഗാല നടക്കുന്നത്.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഗാല ഉദ്ഘടനം നിര്‍വ്വഹിക്കും മെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

3 വേദികളിലായി നടക്കുന്ന വ്യത്യസ്ത സെഷനുകളില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ടി അബൂബക്കര്‍, മുഹമ്മദ് അനസ് അമാനി, ജാബിര്‍ നേരോത്ത്, ടി കെ മുഹമ്മദ് റമീസ് ആഷിഖ് അഹ്‌സനി, പി. ടി കുഞ്ഞു മുഹമ്മദ്, യഅഖൂബ് പൈലിപ്പുറം, യൂസുഫ് സഖാഫി കുറ്റാളൂര്‍, നുറുദ്ധീന്‍ മുസ്തഫ, ലുക്മാന്‍ ഒ പി, ജാഫര്‍ ശാമില്‍ ഇര്‍ഫാനി, പി ടി മുഹമ്മദ് അഫ്‌ളല്‍, മുഹമ്മദ് റഫീഖ് അഹ്‌സനി, മന്‍സൂര്‍, അഡ്വ. അബ്ദുല്‍ മജീദ്, ദാവൂദ് സഖാഫി തുടങ്ങിയവര്‍ വ്യത്യസ്ത സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ജില്ലയിലെ എണ്‍പത് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നും 2500ല്‍ പരം വിദ്യാര്‍ഥികള്‍ പ്രതിനിധികളാകും. ഊരകം അബ്ദുറഹ്‌മാന്‍ സഖാഫി, അലി ബാഖവി ആറ്റുപുറം, അബ്ദുല്‍ മജീദ് അഹ്സനി ചെങ്ങാനി, പി പി അബ്ദുല്‍ ജബ്ബാര്‍, ബാഖവി, എം എന്‍ കുഞ്ഞഹമ്മദ് ഹാജി, ഡോ. നൂറുദ്ധീന്‍ റാസി, മുഹമ്മദ് അലി സഖാഫി കൊളപ്പുറം, ഡോ. ഷുഹൈബ് തങ്ങള്‍, മുനീര്‍ പാഴൂര്‍, ഷഫീക് എം വി ഐ, എഞ്ചിനീയര്‍ അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വൈകുന്നേരം നടക്കുന്ന വിദ്യാര്‍ത്ഥി റാലിയോടെ സ്റ്റുഡന്റ്‌സ് ഗാല സമാപിക്കും.
സ്റ്റുഡന്‍സ് ഗാല യുടെ ഭാഗമായി ഡി-കോര്‍ 2.0, ഹാന്റ്‌റ് ഓഫ് കൈന്റ്‌റ്, എസ് കോഡ്, ടീ വിത്ത് ടീന്‍, ഹൈ-ഫൈ, വിദ്യാര്‍ത്ഥി റാലി, ജിന്‍ഗാല തുടങ്ങിയ പദ്ധതികളും സ്വാഗത സംഘത്തിന് കീഴില്‍ വ്യത്യസ്ഥ പ്രചാരണ പരിപാടികളും നടന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു. മുഹമ്മദ് അഫ്‌ളല്‍ പി ടി , മന്‍സൂര്‍ പി , അഡ്വ. അബ്ദുല്‍ മജീദ്, ശുഹൈബ് യു, സഈദ് സക്കരിയ്യ, അബ്ദുറബ്ബ് ഹാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top