
മലപ്പുറം ജില്ല വോളിബോൾ അസോസിയേഷൻ നടത്തുന്ന ജില്ല യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് പരപ്പനങ്ങാടി ഡോട്ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി പുത്തരിയ്ക്കൽ ഡോട്ട്സ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഡിസംബർ 2 ന് നടക്കും. പങ്കെടുക്കാനാഗ്രഹിയ്ക്കുന്ന ജില്ല വോളിബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾ കളിക്കാരുമായി അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് മുമ്പായി ഡോട്ട്സ് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
1.1.2005 നോ അതിന് ശേഷമോ ജനിച്ചവർക്കാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത. ആൺകുട്ടികളുടെ വിഭാഗത്തിൽ മാത്രമാണ് മത്സരങ്ങൾ ഉണ്ടാവുക. നിശ്ചിത മാതൃകയിലുള്ള വയസ്സ് തെളിയിയ്ക്കുന്ന ഫോട്ടോ പതിച്ച സാക്ഷ്യപത്രം സഹിതമാണ് കളിക്കാർ റിപ്പോർട്ട് ചെയ്യേണ്ടത്. ബന്ധപ്പെടേണ്ട നമ്പർ .9847239898.
ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കളക്കാരായിരിയ്ക്കും ഡിസംബർ 13, 14 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ വടകരയിൽ വെച്ച് കേരള സംസ്ഥാന വോളിബോൾ അസോസിയേഷൻ നടത്തുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




