
കോഴിക്കോട് :ദേശീയ ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് ഗേൾസ് സ്കൂളിൽ പാർലമെന്ററി ക്ലബ്ബും ഹയർ സെക്കൻഡറി എൻ.എസ്.എസും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഭരണഘടനയുടെ ആമുഖ വായന, ഫ്ലാഷ് മോബ്, ബോധവത്കരണം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. ആമുഖത്തിന്റെ വലിയ പതിപ്പ് തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു.
ഭരണഘടനയുടെ ആമുഖം ക്ലാസ് പ്രതിനിധികൾക്ക് നൽകി പി ടി എ പ്രസിഡന്റ് സി കെ സാജിദ് അലി ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ ഡൈന കെ ജോസഫ്, പ്രധാനാധ്യാപിക എം.കെ സൈനബ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ ആർ സ്വാബിർ, പാർലമെന്ററി ക്ലബ്ബ് കോഓഡിനേറ്റർ എം കെ ഫൈസൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷഫ്ന, എ എം നൂറുദ്ദീൻ മുഹമ്മദ്, സാജിത ടീച്ചർ, റസീന ടീച്ചർ, നസീബ് മാസ്റ്റർ, ആയിഷ തൻഹ, ഫർഹാന ബഷീർ, മാരിയത്തുൽ കിബ്ത്തിയ, അഗ്രജ സുനിൽ, ലൈബ, ഹംദ, സജ, ഷഹല, ശ്രേയ എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




