Section

malabari-logo-mobile

 ശ്രുതി ഹസനെതിരെ കേസ്

HIGHLIGHTS : കരാറൊപ്പിട്ട പുതിയ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് തെന്നിന്ത്യന്‍ നടി ശ്രുതി ഹസനെതിരെ ക്രിമിനല്‍ കേസ്. കാര്‍ത്തിയും നാഗാര്‍ജ്ജും ഒന്നി...

sruthiകരാറൊപ്പിട്ട പുതിയ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് തെന്നിന്ത്യന്‍ നടി ശ്രുതി ഹസനെതിരെ ക്രിമിനല്‍ കേസ്. കാര്‍ത്തിയും നാഗാര്‍ജ്ജും ഒന്നിച്ചെത്തുന്ന ചിത്രത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ പിക്ചര്‍ ഹൗസ് മീഡിയ ലിമിറ്റഡ് നടിയ്‌ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.

നായികെ തീരുമാനിച്ച്, ചിത്രത്തിന് ഷെഡ്യൂളും ചെയ്ത ശേഷം നടി പിന്മാറിയത് വഞ്ചനാകുറ്റമാണെന്നാണ് നിര്‍മാണ കമ്പനിയുടെ ആരോപണം. കേസില്‍ ഇനിയൊരു വഴിത്തിരിവുണ്ടാകുന്നതുവരെ നടിയ്ക്ക് പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കാന്‍ കഴിയില്ല.

sameeksha-malabarinews

തിരക്കുകള്‍ പറഞ്ഞാണ് ശ്രുതി ഹസന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയത്. അതേ സമയം അജിത്ത് നായകനാകുന്ന അച്ചമില്ലൈ (താത്കാലികമായി നല്‍കിയ പേര്) എന്ന ചിത്രത്തില്‍ അഭിനയിക്കാമെന്ന് നടി കരാറൊപ്പിട്ടിരുന്നു.

ഇപ്പോള്‍ വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തിന്റെ തിരക്കിലാണ് ശ്രുതി. മഹേഷ് ബാബു നായകനാകുന്ന ഒരു തെലുങ്ക് ചിത്രത്തിലും ശ്രുതി അഭിനയിക്കുന്നുണ്ട്. ബോളിവുഡിലും കരാറൊപ്പിട്ട നാലോളം ചിത്രങ്ങളുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!