HIGHLIGHTS : Sports School, Sports Academy Selection
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പിന്റെയും കേരള സ്റ്റേറ്റ് സ്‌പോര്‍ട്സ് കൗണ്‍സിലിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌പോര്‍ട്സ് സ്‌കൂളുകള്‍, സ്‌പോര്‍ട്സ് ഡിവിഷനുകള്‍, ജില്ലാ സ്‌പോര്‍ട്സ് അക്കാദമികള്‍, സ്‌കൂള്‍ സ്‌പോര്‍ട്സ് അക്കാദമികള്‍ എന്നിവിടങ്ങളിലേക്ക് 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷനുള്ള പ്രാഥമിക സെലക്ഷന്‍ ഫെബ്രുവരി നാലിന് രാവിലെ എട്ട് മണിക്ക് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗ്രൗണ്ടില്‍ നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിംഗ്, ക്രിക്കറ്റ്(വനിതകൾ), സൈക്ലിംഗ്, ഫെന്‍സിംഗ്, ഹോക്കി, ജൂഡോ, നെറ്റ്‌ബോള്‍, സ്വിമ്മിംഗ്, തൈക്കോണ്ടോ, റസലിംഗ് എന്നീ ഇനങ്ങളിലാണ് സെലക്ഷന്‍ ട്രയല്‍സ്.
6,7,8,11 ക്ലാസ്സിലേക്ക് കോമണ്‍ സെലക്ഷനും 9,10 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിക്കായി സംസ്ഥാനതല മെഡല്‍ നേടിയവര്‍ക്കും സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ രാവിലെ 8.30 ന് സ്‌പോര്‍ട്സ് കിറ്റ്, 5,6,7 ക്ലാസ്സില്‍ പഠിക്കുന്നു എന്ന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് (ഒറിജിനല്‍, ഫോട്ടോകോപ്പി) എന്നിവയുമായി ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസുമായി (8078182593, 9961775522) ബന്ധപ്പെടാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


