സ്‌പെക്ട്രം ജോബ് ഫെയര്‍

HIGHLIGHTS : Spectrum Job Fair

വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌പെക്ട്രം ജോബ് ഫെയര്‍ 2024 നവംബര്‍ രണ്ടിന് മാളിക്കടവ് ഗവ. ഐടിഐയില്‍. ഐടിഐ പാസ്സായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ജോബ് ഫെയറില്‍ ജില്ലയിലെയും സംസ്ഥാനത്തെയും സംസ്ഥാനത്തിന് പുറത്തും വിദേശത്തുമുള്ള വിവിധ കമ്പനികള്‍ പങ്കെടുക്കും.

ഐടിഐ  കോഴ്‌സ് കഴിഞ്ഞവര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ലഭിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. കമ്പനികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും l www.knowledgemission.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം.
ജോബ് ഫെയറില്‍ കമ്പനികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും  സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.  ഉദ്യോഗാര്‍ത്ഥികള്‍ ഐടിഐയില്‍ അന്നേ ദിവസം രാവിലെ  9  മണിക്ക് എത്തി രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 9447335182, 8075172624, 9400449790.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!