സ്‌പെഷ്യല്‍ റവ ഹല്‍വ പെട്ടന്നുണ്ടാക്കാം

ആവശ്യമായ ചേരുവകള്‍

റവ – 1 കപ്പ്
നെയ്യ് – 1/2 കപ്പ്
പഞ്ചസാര – 1 കപ്പ്
വെള്ളം – 2 കപ്പ്
ഏലക്കപൊടി – 1/2 ടീസ്പൂണ്‍
കുങ്കുമപ്പൂവ് – ഒരു നുള്ള്

അരിഞ്ഞ ബദാം, കശുവണ്ടി,ഉണക്കമുന്തിരി(ഗാര്‍നിഷ്)

തയ്യാറാക്കുന്ന വിധം

ഇടത്തരം ചൂടില്‍ ഒരു പാനില്‍ നെയ്യ് ചൂടാക്കുക. നെയ്യ് ചൂടായിക്കഴിഞ്ഞാല്‍, പാനിലേക്ക് റവ ചേര്‍ക്കുക. ശേഷം തുടര്‍ച്ചയായി ഇളക്കി റവ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നവരെ വറുക്കുക. നല്ലൊരു സ്‌മെല്‍ വരുന്നവരെ ഇളക്കുക. മറ്റൊരു പാനില്‍, വെള്ളം തിളക്കുന്നത് വരെ ചൂടാക്കുക. ശേഷം അത് റവയിലേക്ക് ചേര്‍ക്കുക. കട്ടകള്‍ ഉണ്ടാകാതിരിക്കാന്‍ തുടര്‍ച്ചയായി ഇളക്കുമ്പോള്‍ വറുത്ത റവയിലേക്ക് തിളച്ച വെള്ളം പതുക്കെ ചേര്‍ക്കുക. ശേഷം ഇതിലേക്ക് പഞ്ചസാര ചേര്‍ക്കുക, പഞ്ചസാര പൂര്‍ണ്ണമായും അലിഞ്ഞുപോകുന്നതുവരെ ഇളക്കുക. ഈ മിശ്രിതത്തിലേക്ക് ഏലക്കപ്പൊടിയും കുങ്കുമപ്പൂവും ചേര്‍ത്ത് നന്നായി ഇളക്കുക. കുറഞ്ഞ തീയില്‍ ഹല്‍വ വേവിക്കുക,അത് കട്ടിയാകുന്നതുവരെ തുടര്‍ച്ചയായി ഇളക്കുക. 5-7 മിനിറ്റിനു ശേഷം ഇറക്കി വെയ്ക്കാം. ശേഷം അരിഞ്ഞ ബദാം, കശുവണ്ടി,ഉണക്കമുന്തിരി എന്നിവക്കൊണ്ട് ഗാര്‍നിഷ് ചെയ്താല്‍ ഹല്‍വ റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top