കോവിഡ് കാല പൊതു തെരഞ്ഞെടുപ്പില്‍ കരുതലിന് പ്രത്യേക മുന്നൊരുക്കം

Special preparation for reserves in the Covid period general election

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

എല്ലാ ഘട്ടങ്ങളിലും മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധം

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊതു തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള വ്യത്യസ്ത ഘട്ടങ്ങളില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സ്ഥാനാര്‍ത്ഥികളും ഉദ്യോഗസ്ഥരും മാസ്‌ക്ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവ നിര്‍ബന്ധമായി ഉപയോഗിക്കണമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും തെരഞ്ഞെടുപ്പ്് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

കോവിഡ് പോസറ്റീവായാല്‍ മാറി നില്‍ക്കണം

ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റൈനില്‍  പ്രവേശിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ പ്രചരണ രംഗത്ത് നിന്നും മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം പാടുള്ളൂ. വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം.
പോളിങ് സാധനങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം

പോളിങ് സാധന സാധനസാമഗ്രികള്‍ വോട്ടെടുപ്പിന് തലേ ദിവസം വിതരണം ചെയ്യേണ്ടതും വോട്ടെടുപ്പിന് ശേഷം അവ തിരികെ വാങ്ങി സ്ട്രോങ് റൂമില്‍ സൂക്ഷിക്കേണ്ടതുമാണ്. വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ തലേ ദിവസവും പോളിങ് ദിവസവും അണുവിമുക്തമാക്കണം. തെരഞ്ഞെടുപ്പ് സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക് എന്നിവ ധരിച്ചിരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.

അണുവിമുക്തമാക്കല്‍ നിര്‍ബന്ധം

വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് പോളിങ് സ്റ്റേഷനുകള്‍ നിര്‍ബന്ധമായും അണുവിമുക്തമാക്കണം. മുഴുവന്‍ പോളിങ് ബൂത്തുകളിലും തെര്‍മല്‍ സ്‌കാനറും പിപിഇ കിറ്റുകളും ബ്രേക്ക് ദ ചെയിന്‍ കിറ്റുകളും ഉണ്ടെന്ന് ഉറപ്പാക്കണം. മാസ്‌ക്ക് കോര്‍ണറും ബൂത്തുകളില്‍ സജ്ജീകരിക്കണം. പ്ലാസ്റ്റിക് ഗ്ലൗസുകള്‍, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കണം.പോളിങ് ബൂത്തിന് പൂറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമായും കരുതണം. പോളിങ് ബൂത്തിന് മുമ്പില്‍ വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് നിശ്ചിത അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്യണം.

വോട്ടര്‍മാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ചവര്‍ ബൂത്തുകളിലുണ്ടാകും. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ എന്നിവര്‍ക്ക് ക്യൂ നിര്‍ബന്ധമില്ല. പോളിങ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാര്‍ത്ഥികളോ മറ്റോ സ്ലിപ്പ് വിതരണം ചെയ്യുന്നിടത്ത് സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. സ്ലിപ്പ് വിതരണത്തിന് രണ്ടു പേരില്‍ കൂടുതല്‍ പാടില്ല. സ്ലിപ്പ് വിതരണം നടത്തുന്നവര്‍ മാസ്‌ക്, കൈയ്യുറ നിര്‍ബന്ധമായും ധരിക്കണം. വോട്ടെടുപ്പ് ദിനത്തില്‍ പോളിങ്  ഉദ്യോഗസ്ഥര്‍ക്ക്  ഫെയ്സ് ഷീല്‍ഡ് മാസ്‌ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവ ഉണ്ടായിരിക്കണം. പോളിങ് ഏജന്റുമാര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധം. വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്കു പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. വോട്ടര്‍മാര്‍ മാസ്‌ക് ധരിച്ച് തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം. തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക് മുഖത്ത് നിന്ന്  മാറ്റാം. ബൂത്തിനകത്ത് ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് മാത്രമായിരിക്കും പ്രവേശനം.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •