
അരിയല്ലൂര്‍ എംവിഎച്ച്എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്‌പെഷ്യല്‍ കെയര്‍ സെന്ററിന്റെ ഉദ്ഘാടനം വള്ളിക്കുന്ന് നിയോജകമണ്ഡലം എംഎല്‍എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. പരപ്പനങ്ങാടി സബ് ജില്ലയില്‍ എയ്ഡഡ് മേഖലയില്‍ പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനസജ്ജമായ ആദ്യത്തെ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ആണിത്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള കൗണ്‍സിലിംഗ്, തറാപ്പി, തൊഴില്‍ പരിശീലനം തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും
കൂടാതെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ എംവിഎച്ച്എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സമ്പൂര്‍ണ്ണ ഹരിത വിദ്യാലയം പ്രഖ്യാപനവും അദ്ദേഹം നടത്തി. നാഷണല്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ കേരള വനിതാ വിഭാഗം വോളിബോള്‍ ടീം മാനേജര്‍ മുരളീധരന്‍ പാലാട്ടിനെ സ്‌കൂള്‍ മാനേജര്‍ കെ കെ വിശ്വനാഥന്‍ ആദരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ തയ്യാറാക്കിയ സ്‌കൂള്‍ മാഗസിന്‍ പ്രകാശനം പത്തൊമ്പതാം വാര്‍ഡ് മെമ്പര്‍ സുനിലത്ത് ആബിദ് നിര്‍വഹിച്ചു.നീണ്ട അധ്യയന ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ഷാജന്‍ മാഷിന് പിടിഎയുടെ ഉപഹാരം നല്‍കി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ശശി മാസ്റ്റര്‍ അധ്യക്ഷനായ പരിപാടിയില്‍ പിടിഎ പ്രസിഡണ്ട് സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ജയ ടീച്ചര്‍ , ബിപിസി ബിആര്‍സി പരപ്പനങ്ങാടി കൃഷ്ണന്‍ , HM ജിതേഷ് സി ആര്‍ , ഡെപ്യൂട്ടി എച്ച് എം പ്രിയ ബാലചന്ദ്രന്‍, എച്ച് എം വി എല്‍ പി അനില്‍ ഈപ്പന്‍ , സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ബിന്ദു കെ പി, സ്‌കൂള്‍ ഇന്‍ ചാര്‍ജ് IED ജെസി ടീച്ചര്‍ , പിടിഎ മെമ്പര്‍ പ്രമോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാജി. ടി കെ നന്ദിപറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




