കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; അക്കാദമിക – ഗവേഷണ മേഖലയില്‍ ഈസ് ഓഫ് ഡൂയിങ് നടപ്പാകണം – കാലിക്കറ്റ് വി.സി.

HIGHLIGHTS : Calicut University News; Ease of Doing should be implemented in the academic and research sector - Calicut VC

അക്കാദമിക – ഗവേഷണ മേഖലയില്‍ ഈസ് ഓഫ് ഡൂയിങ് നടപ്പാകണം – കാലിക്കറ്റ് വി.സി.

പൊതുമേഖലാ സര്‍വകലാശാലകളിലെ അക്കാദമിക – ഗവേഷണമേഖലയില്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്ന തരത്തില്‍ ഈസ് ഓഫ് ഡൂയിങ് നടപ്പാകേണ്ടതുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. അഫിലിയേറ്റഡ് കോളേജുകളിലെ മികച്ച അധ്യാപകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രൊഫ. എം.എം. ഗനി അവാര്‍ഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ കാര്യത്തില്‍ സ്വകാര്യ മേഖലയെ ചെറുക്കുന്നതിന് പകരം പൊതുമേഖലയിലെ വിദ്യാഭ്യാസം എങ്ങനെ കൂടുതല്‍ മികവുള്ളതാക്കാമെന്നും അധ്യാപന – ഗവേഷണ സാധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നുമാണ് നാം ചിന്തിക്കേണ്ടത്. സ്വകാര്യ സര്‍വകലാശാലകള്‍ അപകടം പിടിച്ചതാണെന്നും ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതാണെന്നുമുള്ളത് തെറ്റായ കാഴ്ചപ്പാടാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നവരില്‍ പലരും ലാഭത്തിനുമപ്പുറത്ത് മഹത്തായ സങ്കല്പങ്ങളും കൂടി ലക്ഷ്യമിട്ടാണ് തുടങ്ങുന്നതെന്നും വി.സി. അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ വിമലാ കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബീനാജോസ്, ചുങ്കത്തറ മാര്‍ത്തോമാ കോളേജിലെ പ്രൊഫസര്‍ ഡോ. എം.ബി. ഗോപാലകൃഷ്ണന്‍ എന്നിവരാണ് അവാര്‍ഡിനര്‍ഹരായത്. കാല്‍ ലക്ഷം രൂപയും ഫലകവും ഉള്‍പ്പെടുന്ന പുരസ്‌കാരം വൈസ് ചാന്‍സലര്‍ സമ്മാനിച്ചു. ഡോ. ഗോപാലകൃഷ്ണന് വേണ്ടി ഭാര്യയും മഞ്ചേരി എന്‍.എസ്.എസ്. കോളേജിലെ ഗണിതശാസ്ത്ര പഠനവകുപ്പ് മേധാവിയുമായ ഡോ. എം.എന്‍. ശ്രീലത ഏറ്റുവാങ്ങി. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. പി. റഷീദ് അഹമ്മദ്, എ.കെ. അനുരാജ്, പ്ലാനിങ് ഡയറക്ടര്‍ ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി, ഡോ. എന്‍.എന്‍. ബിനിത, ജോയിന്റ് രജിസ്ട്രാര്‍ ടി.പി. ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

പരീക്ഷകൾ പുനഃ ക്രമീകരിച്ചു

അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ക്ക് മാർച്ച് 20 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ (CBCSS – UG) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ (സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ) പുനഃ ക്രമീകരിച്ചു. മാർച്ച് 20, 21, 24, 25, 26, 27 തീയതികളിൽ നടക്കേണ്ട പരീക്ഷകൾ യഥാക്രമം ഏപ്രിൽ മൂന്ന്, നാല്, ഏഴ്, എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രം, സമയം എന്നിവയിൽ മാറ്റമില്ല.

ഓഡിറ്റ് കോഴ്സ് മാതൃകാ പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിലെ (CBCSS – 2022 പ്രവേശനം) ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ മൂന്ന്, നാല് സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഓൺലൈൻ മാതൃകാ പരീക്ഷ (ട്രയൽ എക്‌സാമിനേഷൻ) മാർച്ച് രണ്ടിന് നടക്കും. ഈ ദിവസം ഏതു സമയത്തും വിദ്യാർഥികൾക്ക് ലിങ്കിൽ കയറി പരീക്ഷാ പരിശീലനം നേടാം. പരീക്ഷാ ലിങ്ക് – https://examonline.uoc.ac.in/ . മാർച്ച് മൂന്ന് മുതൽ നടക്കുന്ന മൂന്ന്, നാല് സെമസ്റ്റർ റഗുലർ, ഒന്ന്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി യു.ജി. ഓഡിറ്റ് കോഴ്സ് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പറുകൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫോൺ : 0494 2400288, 2407356.

പരീക്ഷ

വിദൂര വിഭാഗം ( 1993 മുതൽ 2007 വരെ പ്രവേശനം ) എം.എ. മലയാളം ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി ഒന്നാം വർഷ പരീക്ഷകൾ മാർച്ച് ഏഴിനും അവസാന വർഷ പരീക്ഷകൾ ഏപ്രിൽ 24-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!