HIGHLIGHTS : SPC Super Senior Passing Out Parade was held
പരപ്പനങ്ങാടി ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.പി.സി സൂപ്പര്‍ സീനിയര്‍ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. എച്ച്.എം റെനെറ്റ് ഷെറീന സെല്‍വരാജ് സല്യൂട്ട് സ്വീകരിച്ചു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ഫൈസല്‍ (സി.പി. ഒ പരപ്പനങ്ങാടി സ്റ്റേഷന്‍ ) പരേഡിന് നേതൃത്വം നല്‍കി.
എച്ച്.എം. റെനെറ്റ് ഷെറീന ശെല്‍വരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്റ് നൗഫല്‍ ഇല്യാന്‍ , ലില്ലി പി.കെ ( അദ്ധ്യാപിക ) തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡലുകള്‍ സമ്മാനിച്ചു. സി.പി.ഒ റെയണ്‍ ഹാംസന്‍ നന്ദി പറഞ്ഞു.