ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോവുകയാണെന്നും ഉടന്‍ തന്നെ വാഹനങ്ങളില്‍ ഇന്ധനം ഫുള്‍ ടാങ്ക് അടിക്കാന്‍ അവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് രാഹുലിന്റെ പരിഹാസം.
പെട്രോള്‍ ടാങ്ക് നിറയിക്കുക, മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുന്നു എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




