സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തു; കാപ്പാ കേസ് പ്രതിയടക്കം 2 പേർ റിമാൻഡിൽ ,അതിക്രമം നടത്തിയത് ഗുണ്ടാപ്പിരിവ് ചോദിച്ചെത്തിയ ആറംഗസംഘം

തിരുവല്ല : ഗുണ്ടാപ്പിരിവ് ചോദിച്ചെത്തി സ്പായിൽ അതിക്രമിച്ചുകടന്ന കാപ്പാ കേസ് പ്രതി ജീവനക്കാരിയെ ബലാത്സംഗം ചെയ്തു. ആറംഗ സംഘത്തിന്റെ നേതൃത്വത്തിൽ അതിക്രമിച്ചു കയറിയാണ് ജീവനക്കാരിയെ അക്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാംപ്രതി കുറ്റപ്പുഴ പാപ്പനം വേലിൽ മരണ സുബിൻ എന്നു വിളിക്കുന്ന സുബിൻ അലക്സാണ്ടർ(28), രണ്ടാംപ്രതി തിരുവല്ല കുളക്കാട് മുപ്പിരിയിൽ ബർലിൻ ദാസ് പല്ലാട്ട്(38) എന്നിവരാണ് റിമാൻഡിലായത്. സുബിൻ കാപ്പാ കേസ് പ്രതിയാണ്.

ഈ മാസം ഒന്നിന് വൈകിട്ട് മൂന്നരയോടെ തിരുവല്ല മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന സ്പായിലാണ് സംഭവം. ഫെബ്രുവരി രണ്ടിന് ഉടമ തിരുവല്ല പൊലീസിൽ പരാതി നൽകി. ഉടൻ അതിജീവിതയിൽനിന്ന് മൊഴിയെടുത്ത പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് തൊട്ടടുത്ത ദിവസം തന്നെ മുഖ്യപ്രതിയെ പിടികൂടി.

രണ്ടാം പ്രതിയെ ബുധനാഴ്ചയും പിടികൂടി. മറ്റ് നാല് പ്രതികൾക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top