പത്തനംതിട്ടയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി. പുളിക്കീഴ് സ്വദേശികളായ കൃഷ്ണന്‍കുട്ടി(72), ഭാര്‍ഗവി(70) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മകന്‍ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പരുമലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. കൊലപാതകത്തിന് ശേഷം പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



