തിരൂര്‍: പിതാവിന്റെ സ്മരണാര്‍ത്ഥം കിടപ്പു രോഗികള്‍ക്കുള്ള ചികിത്സാ ഉപകരണങ്ങള്‍ കൈമാറി മകന്‍. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ആധുനിക രീതിയിലുള്ള വീല്‍ചെയര്‍, വീല്‍ വാക്കര്‍, ഫ്‌ലം സക്കിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൈമാറിയത്.
നടുവിലങ്ങാടി സ്വദേശി തിരുന്നിലത്ത് മോഹന്റെ സ്മരണാര്‍ത്ഥമാണ് മകന്‍ നവീന്‍ മോഹന്‍ ഉപകരണങ്ങള്‍ കൈമാറിയത്.
ഒഴൂരില്‍ പ്രവര്‍ത്തിക്കുന്ന കൈരളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകരായ കെ.ചന്ദ്രശേഖരന്‍ മാസ്റ്റര്‍, എം.വിശ്വനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഭാസ്‌കരന്‍ പൂതേരി സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



