അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍

തൃശൂര്‍ : അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി കീഴടങ്ങി. തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന മകന്‍ അനീഷ്(38) ആണ് കീഴടങ്ങിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലാണ് പുലര്‍ച്ചെ രണ്ടു മണിക്ക് അനീഷ് കീഴടങ്ങിയത്. അനീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

പ്രതിയെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് അനീഷ് കീഴടങ്ങിയത്.

കുടുംബവഴക്കിനെ തുടര്‍ന്നാണ് തൃശൂര്‍ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടില്‍ മകന്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. അറുപതുകാരനായ കുട്ടന്‍, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുവഴി വന്ന നാട്ടുകാരാണ് വീടിന് മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടനെയും ചന്ദ്രികയെയും കണ്ടെത്തിയത്.

 

 

Share news
error: Content is protected !!
Scroll to Top