
മെന്റല്‍ ഹെല്‍ത്തില്‍ നമ്മുടെ വൈകാരികവും മാനസികവുമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. ഒരാള്‍ എങ്ങനെ ചിന്തിക്കുന്നു, അനുഭവപ്പെടുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിനെ അത് ബാധിക്കുന്നുമുണ്ട്. ജീവിതത്തിലെ ഏത് സ്റ്റേജിലും മെന്റല്‍ ഹെല്‍ത്ത് പ്രധാനമാണ്. മെന്റല്‍ ഹെല്‍ത്ത് നന്നായിരിക്കാന്‍ ചില വ്യായാമങ്ങള്‍ നോക്കാം……
ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാനും ഉത്കണ്ഠ(anxiety) കുറയ്ക്കാനും ശ്രദ്ധ(attention) വര്‍ദ്ധിപ്പിക്കാനും Deep Breathing-നു സാധിക്കും. ഒപ്പം നിശബ്ദമായി ഇരുന്നുകൊണ്ട് ശ്വാസോച്ഛ്വാസത്തില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്ത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമമാണ് മെഡിറ്റേഷന്‍.
ആശയങ്ങളും വികാരങ്ങളും ഒരു പുസ്തകത്തില്‍ കുറിക്കുന്നത് ശീലമാക്കുന്നതും വളരെ നല്ലതാണ്. കൂടാതെ യോഗ, ജോഗിംഗ്, നടത്തം തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശരീരം എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നു, ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




