ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ സൈനികന് വീരമൃത്യു. ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. പൂഞ്ച് ജില്ലയില്‍ ഇന്നലെ വൈകീട്ട് 7.45 ഓടെയാണ് സംഭവം. പ്രദേശത്ത് സൈനിക ക്യാമ്പില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സൈനികനാണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. ജമ്മുകശ്മീര്‍ പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
സൈനികന്‍ ഗ്രനേഡ് തെറ്റായി കൈകാര്യം ചെയ്തപ്പോഴാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.




