സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിപ്പ്: പൊതുമരാമത്തില്‍ 31 പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്ത 31 ജീവനക്കാരെ പൊതു മരാമത്ത് വകുപ്പ് സസ് പെന്‍ഡു ചെയ്തു. ഇവ രില്‍നിന്ന് 18 ശതമാനം പലിശ സഹിതം കൈപ്പ റ്റിയ തുക തിരിച്ചുപിടി ക്കും. പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എന്‍ജിനിയറുടേതാണ് ഉത്തരവ്.

പൊതുമരാമത്ത് വകുപ്പിലെ 47 പേര്‍ അന ര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയതായാണ് കണ്ടെത്തല്‍. ഇതില്‍ ഒരാള്‍ വിരമിച്ചു. 15 പേര്‍ മറ്റു വകുപ്പുകളില്‍ ഡെപ്യുട്ടേഷനിലാണ്. ഇവര്‍ക്കെതിരെയും നട പടിയുണ്ടാകും.

സര്‍ക്കാര്‍ സര്‍വീസി ലുള്ള 1458 പേര്‍ അനര്‍ ഹമായി സാമൂഹ്യ സുര ക്ഷാ പെന്‍ഷന്‍ കൈപ്പ റ്റിയിരുന്നതായി കണ്ട ത്തിയിരുന്നു. ഇവര്‍ക്കെ തിരെ വിവിധ വകുപ്പു കള്‍ നടപടിയെടുത്തുവ രികയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top