സ്വാതന്ത്ര്യ ദിനത്തില്‍ വേറിട്ട മാതൃകയായ ഖഗന്‍ റോയിയെ എസ്എന്‍എം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു

പരപ്പനങ്ങാടി: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തില്‍ പരപ്പനങ്ങാടിയിലെ
എസ്എന്‍എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ വേറിട്ട മാതൃകയായ അതിഥിതൊഴിലാളിയെ ആദരിച്ചു. സ്‌കൂളിലെ അസംബ്ലി സമയത്ത് ഏകദേശം 2 മണിക്കൂര്‍ സമയം പണി നടക്കുന്ന ബില്‍ഡിംഗിന്റെ മൂന്നാം നിലയില്‍ നെഞ്ചത്ത് കൈ വെച്ച് അറ്റന്‍ഷനായി നിന്ന് ദേശസ്‌നേഹത്തിന്റെ നേര്‍കാഴ്ച്ചയായ ഖഗന്‍ റോയിയെയാണ് ആദരിച്ചത്.

പശ്ചിമ ബംഗാളില്‍ നിന്ന് ബില്‍ഡിംഗ് പണിക്കായാണ് ഖഗന്‍ റോയ് സ്‌കൂളിലെത്തിയത്. ജോലി ചെയ്തു കൊണ്ടിരിക്കെ അസംബ്ലി നടക്കുന്നതു കണ്ട് അദ്ദേഹം അസംബ്ലി കഴിയുന്നതു വരെ ബില്‍ഡിംഗിനു മുകളില്‍ തന്നെ അറ്റന്‍ഷനായി നില്‍ക്കുകയായിരുന്ന വീഡിയോ സമൂഹമാധ്യങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

എന്‍എസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഖഗന്‍ റോയിയെ ആദരിച്ചത്. ചടങ്ങ് സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് അഷറഫ് ഉല്‍ഘാടനം ചെയ്തു. ഇശാഅത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ് പനക്കല്‍ അബ്ദുള്‍ ലത്തീഫ് മദനി ഉപഹാരം നല്‍കി ആദരിച്ചു. പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ .എ സ്വാഗതം പറഞ്ഞു.എച്ച്എം ബെല്ല ജോസ് ആശംസ അര്‍പ്പിച്ചു.

Share news
error: Content is protected !!
Scroll to Top