ഭിന്നശേഷി കുട്ടികളുടെ ‘സ്‌നേഹായനം’ പഠനയാത്രക്ക് സ്വീകരണം നല്‍കി

ഭിന്നശേഷിക്കാരായ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് വയനാട് ജില്ലയിലെ വൈത്തിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിച്ച ‘സ്‌നേഹായനം’ പഠന-വിനോദ യാത്രക്ക് സമഗ്രശിക്ഷ കോഴിക്കോടിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. റീജിയണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനറ്റേറിയം ഡയറക്ടര്‍ എം എം കെ ബാലാജി ഉദ്ഘാടനം നിര്‍വഹിച്ചു.

പ്ലാനറ്റേറിയം, റെയില്‍വേ സ്റ്റേഷന്‍, മാനാഞ്ചിറ പാര്‍ക്ക്, ബീച്ച് എന്നിവ സംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന് കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറില്‍ സംഘടിപ്പിച്ച സര്‍ഗ സായാഹ്നത്തില്‍ പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂള്‍ ടീം ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി സൂംബാ ഡാന്‍സ് അവതരിപ്പിച്ചു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥി സാരംഗിന്റെ നാടോടിനൃത്തവും വയനാട്ടിലെയും കോഴിക്കോട്ടെയും ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി.

ചടങ്ങില്‍ സമഗ്രശിക്ഷാ കോഴിക്കോട് ഡി.പി.സി ഡോ. എ കെ അബ്ദുല്‍ ഹക്കീം, പ്രോഗ്രാം ഓഫീസര്‍ വി ടി ഷീബ, ബി.പി.സി വി ഹരീഷ്, ആഴ്ചവട്ടം സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഓംകാരനാഥന്‍, വൈത്തിരി ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യപിക പ്രിയ രഞ്ജിനി, പ്രോഗ്രാം കോഓഡിനേറ്റര്‍ അജ്മല്‍ കക്കോവ്, എസ്.എസ്.കെ പ്രോഗ്രാം ഓഫീസര്‍ പി എന്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.55 പേരാണ് ബി.ആര്‍.സി വൈത്തിരിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘സ്‌നേഹായനം’ യാത്രയില്‍ പങ്കെടുത്തത്.

 

Share news
error: Content is protected !!
Scroll to Top