Section

malabari-logo-mobile

വള്ളിക്കുന്ന് വീട്ടു പറമ്പിലെ മാളത്തിലെ പെരുമ്പാമ്പുകൾ ഭീഷണി.

HIGHLIGHTS : വള്ളിക്കുന്ന്:സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ മതിലിലെ മാളത്തിൽ അധിവസിക്കുന്ന പെരുമ്പാമ്പുകൾ വീട്ടുകാർക്കും നാട്ടുകാർക്കും ഭീഷണി ആവുന്നു.വള്ളിക്...

വള്ളിക്കുന്ന്:സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ മതിലിലെ മാളത്തിൽ അധിവസിക്കുന്ന പെരുമ്പാമ്പുകൾ വീട്ടുകാർക്കും നാട്ടുകാർക്കും ഭീഷണി ആവുന്നു.വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ മുണ്ടിയൻകാവ് പറമ്പിനു സമീപത്തെ ടി കെ പീതാംബരന്റെ വീട്ടിലാണ് പെരുമ്പാമ്പുകൾ ഉള്ളത്.

സമീപത്തുകൂടി കടന്നു പോവുന്ന മേച്ചേരി റോഡിലേക്കയാണ് വലിയ മാളങ്ങൾ സ്ഥിതി ചെയ്യുന്നത്. നേരത്തെ ഇവിടെ മുള്ളൻപന്നികൾ ധാരാളമായി ഉണ്ടായിരുന്നു. ഇവ താമസിച്ചിരുന്ന മാളങ്ങളിലാണ് പെരുമ്പാമ്പുകൾ ഇപ്പോ താമസിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടെ പെരുമ്പാമ്പുകളെ കണ്ടുവരുന്നുണ്ട്. ഇപ്പോ എണ്ണത്തിലും വൻ വർധന ഉണ്ടായിട്ടുണ്ട്.

sameeksha-malabarinews

10 അടിയിൽ അധികം നീളം വരുന്ന പെരുമ്പാമ്പുകളെ ഇവിടെ കണ്ടിട്ടുണ്ടെന്നു വീട്ടുടമ പറഞ്ഞു. രാവിലെ 10 മണി ആവുമ്പോ മാളത്തിൽ നിന്ന് പുറത്തേക്കു തല കാണിച്ചു ഇവ വന്നുനില്കും. പലദിവസവും ഇവ പുറത്തേക്കു വരാറുമുണ്ട്. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ യാത്ര ചെയ്യുന്ന ത്തിനു സമീപത്താണ് ഇവയുടെ വാസം. ഇതെ തുടര്‍ന്ന് ഏറെ ഭയത്തിലാണ് നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!