കൊല്ലം മയിലാപൂരില്‍ വലയില്‍ കുടുങ്ങിയ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു. തട്ടാമല സന്തോഷിനാണ് കടിയേറ്റത്. കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്.
ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മയിലാപൂര്‍ സ്വദേശി അശോകിന്റെ വീട്ടിലെ മീന്‍ വളര്‍ത്തുന്ന ചെറിയ ഫ്രിഡ്ജില്‍ വല വിരിച്ചിരുന്നു. ഇതിനുള്ളിലാണ് പാമ്പ് കുടുങ്ങിയത്.
വലയില്‍ കുരുങ്ങിയ മൂര്‍ഖനെ, കത്രിക ഉപയോഗിച്ചു കുരുക്കഴിക്കുന്നതിനിടെ സന്തോഷിന്റെ തള്ളവിരലിന് കടിയേല്‍ക്കുകയായിരുന്നു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



