ബ്രിട്ടനില്‍ ചെറുവിമാനം ടേക്ക് ഓഫിനു പിന്നാലെ തീപിടിച്ചു തകര്‍ന്നുവീണു

സൗത്ത്‌ഹെന്‍ഡ്: ടേക്ക് ഓഫിന് പിന്നാലെ വിമാനം തകര്‍ന്ന് വീണ് അഗ്‌നിഗോളമായി. ബ്രിട്ടനിലെ സൗത്ത്‌ഹെന്‍ഡ് വിമാന താവളത്തില്‍ ആണ് സംഭവം. ബീച്ച്ക്രാഫ്റ്റ് കിംഗ് എയര്‍ ബി 200 എന്ന യാത്രാവിമാനമാണ് തകര്‍ന്ന് വീണത്. പ്രാദേശികസമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് (ഇന്ത്യന്‍സമയം രാത്രി എട്ടര) അപകടം. എത്രപേര്‍ അപകടത്തില്‍പ്പെട്ടു എന്ന് വ്യക്തമല്ല.

ഈസി ജെറ്റിന്റെ ഈ ചെറുവിമാനം നെതര്‍ലാന്‍ഡിലെ ലെലിസ്റ്റാഡ് വിമാനത്താവളത്തിലേക്ക് തിരിച്ചതായിരുന്നു . 12 മീറ്റര്‍ നീളമാണ് ഈ ചെറുയാത്രാ വിമാനത്തിനുള്ളത്.

ഈസി ജെറ്റ് അടക്കമുള്ള വിമാനങ്ങള്‍ ബ്രിട്ടനിലെ തെക്കന്‍ മേഖലയിലെ വിമാനത്താവളം ബേസ് ആയി ഉപയോഗിക്കുന്നുണ്ട്. ഓരോ ആഴ്ചയിലും 20 പാതകളിലേക്ക് 122 വിമാനമാണ് ഈസി ജെറ്റ് സര്‍വ്വീസ് നടത്തുന്നത്. വിമാന അപകടത്തിന് പിന്നാലെ ഈസി ജെറ്റ് പാരീസ്, അലികാന്റെ, ഫറോ, പാല്‍മ, മല്ലോര്‍കായിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

എമര്‍ജന്‍സി സര്‍വ്വീസ്, ആംബുലന്‍സ്, ആരോഗ്യ വിദഗ്ധര്‍, ഒരു മുതിര്‍ന്ന പാരാമെഡിക് എന്നിവയുള്‍പ്പെടെ നാല് ജീവനക്കാര്‍ സംഭവസ്ഥലത്തുണ്ടെന്ന് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലന്‍സ് സര്‍വീസ് അറിയിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top