സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരുഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6,745 രൂപ നിരക്കിലും ഒരു പവന്‍ സ്വര്‍ത്തിന് 53,960 രൂപ നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്.

ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്. സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ശനിയാഴ്ച വില്‍പ്പന നടന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയുമായിരുന്നു.

 

 

 

Share news
error: Content is protected !!
Scroll to Top