Section

malabari-logo-mobile

മത്തിക്ക് പൊള്ളുന്ന വില

HIGHLIGHTS : Sizzling price for sardines

കൊച്ചി: സംസ്ഥാനത്ത് മത്തിക്ക് പൊള്ളുന്ന വില. കടലിലെ ലഭ്യതകുറവും ട്രോളിംഗ് നിരോധനവുമാണ് മത്തിയുടെ വില വര്‍ധനവിന് കാരണം. കടലില്‍ ഇറങ്ങുന്ന ചുരുക്കം വള്ളങ്ങളില്‍ നിന്ന് മത്തി കിട്ടുമെങ്കിലും ഇരുനൂറ്റിയമ്പത് മുതല്‍ മൂന്നൂറ്റി ഇരുപത് രൂപ വരെയാണ് വിപണി വില. ട്രോളിംഗ് നിരോധനം തുടങ്ങിയത് മുതല്‍ മത്തി കിട്ടാനില്ല. കഴിഞ്ഞ ദിവസം കിലോ മത്തിക്ക് 320 രൂപ വരെയെത്തി. വില എത്ര താഴ്ന്നാലും 250ന് മുകളില്‍ തന്നെ.

കടലില്‍ ചൂട് കൂടിയതോടെ മത്തി കുറഞ്ഞ് വരികയാണ്. മത്സ്യത്തൊഴിലാളികളുടെ ഈ ആശങ്ക സിഎംഎഫ്ആര്‍ഐ പോലുള്ള പഠന സംഘങ്ങളും ഉന്നയിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം കടലിനെയാകെ ഉലയ്ക്കുകയാണ്. ഈ മാസം 31ന് ട്രോളിംഗ് നിരോധനം അവസാനിക്കും. അത് കഴിഞ്ഞാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന കണക്കുകൂട്ടലിലാണ് തീരദേശ മേഖല.

sameeksha-malabarinews

മത്തി ലഭ്യത കുറഞ്ഞെന്ന് സാക്ഷ്യപ്പെടുത്തി പഠനവും
കേരളത്തില്‍ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പഠനം. ചാള, മണങ്ങ്, മുള്ളന്‍, ആവോലി എന്നിവ കുറഞ്ഞപ്പോള്‍ ചെമ്മീന്‍, കൂന്തല്‍, കിളിമീന്‍ എന്നിവയുടെ ലഭ്യതയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സിഎംഎഫ്ആര്‍ഐ സാക്ഷ്യപ്പെടുത്തുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!