തിരൂര്‍:തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ഗ്രാമത്തിന്റെ 2022 മത് സഹയാത്രി പുരസ്‌കാരം, തേനീച്ചകളുടെ സംരക്ഷകയായ ‘ഒലി അമന്‍ ജോധ’ എന്ന പതിനാറ് വയസുകാരി അര്‍ഹയായി.
കുതിരകള്‍ക്ക് ലാടം അടിക്കുന്ന ഇന്ത്യയിലെ ഒരേയൊരു പെണ്‍കുട്ടി എന്ന നിലക്ക് പ്രശസ്ഥയായ ‘ഒലി അമല്‍ ജ്യോധ’ തേനീച്ചകളുടെ സംരക്ഷണത്തിനായി പോരാടുന്ന രാജകുമാരി എന്ന പേര് സ്വയം സ്വീകരിച്ചു.
ഡിസംബര്‍ 25 ഞായറാഴ്ച തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ഗ്രാമത്തിന്റെ 36 മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍
പ്രശസ്ത അഭിനേതാവ് ശിവജി ഗുരുവായൂര്‍ പുരസ്‌കാരം നല്‍കി ആദരിക്കും.
10000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




