തിരൂര്‍: പൂങ്ങോട്ടുകുളത്ത് ഓട്ടോറിക്ഷ കുഴിയില്‍ ചാടി റോഡിലേക്ക് തെറിച്ച് വീണ് ആറ് വയസ്സുകാരി മരിച്ചു.വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബല്‍ക്കീസ് ദമ്പതികളുടെ മകള്‍ ഫൈസയാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. പുറമണ്ണൂര്‍ യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കണ്ടു മടങ്ങുന്നതിനിടയായിരുന്നു അപകടം. മാതാവായ ബല്‍ക്കീസിന്റെ മടിയിലായിരുന്നു ഫൈസ. കുഴിയില്‍ വീണ് ഓട്ടോറിക്ഷ പൊങ്ങിയതോടെ ഫൈസ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒന്‍പതോടെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്ന് മണിയോടെ മരണപ്പെടുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



