വെളിയംകോട് പാലത്തിനു മുകളില്‍ നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍ പെട്ട് ആറു പേര്‍ക്ക് പരിക്ക്

പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയിലെ വെളിയംകോട് അങ്ങാടി പാലത്തിനു മുകളിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കുപറ്റിയ പെരുമ്പാവൂര്‍ സ്വദേശി കാരുവിള അബു (28), കൊല്ലം സ്വദേശിനികളായ അശ്വതി ഭവനത്തില്‍ അഞ്ജലി (19) സുനില്‍ ഭവനത്തില്‍ ആന്‍മരിയ (19), എറണാകുളം സ്വദേശി കുന്നത്ത് ജുനൈദ് (30), ഗുരുവായൂര്‍ സ്വദേശി മാനത്തുപറമ്പില്‍ അനസ് (21), പാലക്കാട് സ്വദേശി തടുക്കശ്ശേരി അഭിരാം (22) എന്നിവരെ വെളിയംകോട് എമര്‍ജന്‍സി ടീം പ്രവര്‍ത്തകരും പൊന്നാനി ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് വെളിയംകോട് മെഡ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ആറു പേരേയും ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചിയിലെ കോളേജില്‍ പഠിക്കുന്ന ഇവര്‍ കോഴിക്കോട് പരീക്ഷ എഴുതാന്‍ പോകുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top