എസ്.ഐ.ആർ: കോഴിക്കോട് ബീച്ചിൽ മണൽ ശിൽപമൊരുക്കി ബോധവത്കരണം

കോഴിക്കോട്:എസ്.ഐ.ആർ (തീവ്ര വോട്ടർ പട്ടിക പുതുക്കൽ) ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന സാൻ‌ഡ്ലൈൻസ് കേരള ക്യാമ്പയിനിനോടനുബന്ധിച്ച് കോഴിക്കോട് സൗത്ത് ബീച്ചിൽ മണൽശിൽപം ഒരുക്കി.

എന്യുമറേഷൻ ഫോം, ഇലക്ടറൽ റോൾ, വോട്ടിങ് മെഷീൻ തുടങ്ങിയവയാണ് മണലിൽ ഒരുക്കിയത്. വോട്ടർമാർക്ക് എസ് ഐ ആറിനെ കുറിച്ച് കൂടുതൽ അറിയാനുള്ള വീഡിയോ പ്രദർശനം, നോട്ടീസ് വിതരണം, കലാപരിപാടികൾ എന്നിവയും ക്യാമ്പയിനിന്റെ ഭാഗമായി നടന്നു.

അസിസ്റ്റന്റ് കളക്ടർ എസ് മോഹനപ്രിയ ഉദ്ഘാടനം നിർവഹിച്ചു. ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, സാൻ‌ഡ്ലൈൻസ് കേരള ക്യാമ്പയിൻ പ്രോഗ്രാം കോഓഡിനേറ്റർ അൻവർ എന്നിവർ സംസാരിച്ചു.

ശിൽപി ഗുരുകുലം ബാബുവിന്റെ നേതൃത്വത്തിൽ സനോജ് കുറുവാളൂർ, ബിനീഷ് എടക്കര, ദിൽഷാദ് ആലിൻചുവട്, ആദർശ് ആലിൻചുവട്, ആറ്റക്കോയ കുറ്റിച്ചിറ തുടങ്ങിയവരാണ് ശിൽപം ഒരുക്കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top