സിക: ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

കോഴിക്കോട്: ജില്ലയില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വിഭാഗം ഊര്‍ജിതമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സമീപം താമസിക്കുന്ന യുവതിയ്ക്കാണ് വൈറസ്ബാധ കണ്ടത്. ഇവര്‍ ബംഗളൂരുവില്‍ കഴിയവയെ ആണ് ലക്ഷണങ്ങള്‍ തുടങ്ങിയതെന്നതിനാല്‍ ഉറവിടം സംബന്ധിച്ച് ഇവിടെ വലിയ ആശങ്കകളില്ല. എങ്കിലും കരുതലെന്നോണം ആരോഗ്യ വകുപ്പ് ഈ പ്രദേശത്ത് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

ഒക്ടോബര്‍ 30ന് വയനാട്ടില്‍ ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത യുവതിയും ഭര്‍ത്താവും 31ന് ബംഗളൂരുവിലേക്ക് പോയതാണ്. ഈ മാസം നാലിനാണ് ലക്ഷണങ്ങള്‍ കണ്ടത്. അവിടെ ചികിത്സ തേടിയെങ്കിലും അസ്വസ്ഥതകള്‍ മാറാത്തതിനാല്‍ 15ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തി. തുടര്‍ന്നുള്ള പരിശോധനയിലാണ് സിക സ്ഥിരീകരിച്ചത്. യുവതിയുടെ കുടുംബാംഗങ്ങള്‍ക്കോ കൂടെയുണ്ടായിരുന്നവര്‍ക്കോ വൈറസ് ബാധയില്ല.

സോണല്‍ എന്റമോളജി യൂണിറ്റും ജില്ലാ പ്രാണി നിയന്ത്രണ യൂണിറ്റും നടത്തിയ പഠനത്തില്‍ ഈഡിസ് ആല്‍ബൊ പിക്റ്റസ് വര്‍ഗത്തില്‍പെട്ട കൊതുകുകളെയാണ് ഈ പ്രദേശത്ത് കണ്ടെത്താനായത്. ഫോഗിങ് ഉള്‍പ്പെടെ കൊതുകുകകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top