സിഡ്‌കോ കരാറുകളില്‍ കോടികളുടെ അഴിമതിയെന്ന് സിഎജി

തിരു: പൊതുമേഖല സ്ഥാപനമായ സിഡ്‌കോയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത് കോടികളുടെ അഴിമതിയെന്ന് സിഎജി റിപ്പോര്‍ട്ട്. കെലട്രോണിലും സമാനമായ അഴിമതി നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
ഈ സ്ഥാപനങ്ങള്‍ ടെന്‍ഡര്‍ നടപടികളില്ലാതെ ഉപകരാര്‍ നല്‍കുന്നതുവഴിയാണ് അഴിമതി നടന്നതെന്ന് ചൊവ്വാഴ്ച നിയമസഭയില്‍വെച്ച പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എട്ടുകോടി രൂപയുടെ നാല് ജോലികളാണ് സിഡ്‌കോ ഇത്തരത്തില്‍ ഉപകരാല്‍ വഴി സ്വകാര്യവ്യാപരപങ്കാളികള്‍ക്ക് നല്‍കിയത്. 10 ലക്ഷം രുപയ്ക്ക് മുകളിലുള്ള മുഴുവന്‍ ഇടപാടുകളും തുറന്ന ദര്‍ഘാസുകള്‍ ക്ഷണിച്ച ശേഷമേ കരാര്‍ നല്‍കാവുവെന്ന ചട്ടം ലംഘിച്ചാണ് പ്ച്ചക്കുള്ള അഴിമതി നടന്നത്.

കേരള സിഡ്‌കോ ഹൈടെക് സെക്യുരിറ്റി പ്രിന്റിങ് സൊലുഷന്‍സ്, സൈന്‍ ലാബ്,നോട്ടിക്കല്‍ ലൈന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ മറികടന്ന കരാര്‍ നല്‍കിയത്.
വനംവകുപ്പിന് വേണ്ടി സ്പീഡ് ബോട്ടുകളുടെ കരാര്‍ ന്ല്‍കുന്നതിലും സിഡ്‌കോ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തിയിട്ടുണ്ട്. 2014 ല്‍ എസ്എസ്എയുടെ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്ന കരാര്‍ സിഡ്‌കോ നടപടിക്രമമല്ലാം മറികടന്ന സംയുക്ത്‌സംരഭത്തിന് ഉപകരാര്‍ നല്‍കിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുസ്ലീംലീഗ് നേതാവും മുന്‍മന്ത്രിയുമായിരുന്ന സിടി അഹമ്മദലി ആയിരുന്നു ഇക്കാലത്ത് സിഡ്‌കോയുടെ ചെയര്‍മാന്‍. എന്നാല്‍ ഇദ്ദേഹത്തെ നോക്കുകുത്തിയാക്കി വ്യവസായവകുപ്പ് നേരിട്ട് നടത്തിയ വഴിവിട്ട ഇടപെടലുകളാണ് ഇത്തരം കരാറുകള്‍ക്ക് പിറകിലെന്ന് ആരോപണമുണ്ട്.
മലപ്പുറത്തുകാരനായ നിയാസ പുളിക്കലകത്താണ് സിഡ്‌കോയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍.