കണ്ണൂര്‍: തളിപ്പറമ്പില്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസിലെ ഗ്രേഡ് എസ്‌ഐ തൃച്ചംബരത്തെ സജീവന്‍ (51) ആണ് മരിച്ചത്.
ഡി വൈ എസ് പി ഓഫീസിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്.
പരേതനായ മാധവന്‍ മാസ്റ്ററുടെ മകനാണ് മരിച്ച സജീവന്‍. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




