malabarinews

Section

malabari-logo-mobile

ഉത്തരക്കടലാസുകള്‍ പാര്‍സലായി എത്തിക്കാന്‍ സര്‍വകലാശാലയും തപാല്‍ വകുപ്പും തമ്മില്‍ ധാരണയായി പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനയക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തപാല്‍ വകുപ്പുമായി കൈ കോര്‍ത്തു. ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ സര്‍വകലാശാലയും തപാല്‍ വകുപ്പും തമ്മില്‍ ഇതിനുള്ള ധാരണാപത്രം ഒപ്പു വെച്ചു. സര്‍വകലാശാലക്ക് കീഴില്‍ അഞ്ച് ജില്ലകളിലായുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ ആദ്യ ഘട്ടം പാര്‍സലായി സര്‍വകലാശാലയിലേക്കാണ് എത്തിക്കുക. ഭാവിയില്‍ ഉത്തരക്കടലാസില്‍ ബാര്‍കോഡിങ് ഏര്‍പ്പെടുത്തുന്നതോടെ ഇവ നേരിട്ട് മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് അയക്കാനാകും. പരീക്ഷ നടന്ന് അധികം വൈകതെ ഫലം പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യം. പരീക്ഷാഭവന്‍ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും ഇവരെ മറ്റു സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും പദ്ധതി ഉപകരിക്കും. ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, തപാല്‍ വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ സൂപ്രണ്ട് വി.പി. സുബ്രഹ്മണ്യന്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, കെ.കെ. ഹനീഫ, യൂജിന്‍ മൊറേലി, ഡോ. കെ.പി. വിനോദ് കുമാര്‍, തപാല്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. വിനോദ് കൃഷ്ണന്‍, പോസ്റ്റ് മാസ്റ്റര്‍ കെ.ടി. ഫൈസല്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍മാരായ സുരേഷ്, ബിജു ജോര്‍ജ്, കെ.എം. ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു. ഓഗസ്റ്റില്‍ നടക്കുന്ന ബി.എഡ്. പരീക്ഷയുടെ ഉത്തരക്കടലാസുകളാകും പരീക്ഷണാടിസ്ഥാനത്തില്‍ പാര്‍സലായി എത്തിക്കുക. സുരക്ഷിതമായും പിഴവുകളില്ലാതെയും ഉത്തരക്കടലസ് കൈമാറ്റത്തിനായി തപാല്‍ വകുപ്പിലെയും പരീക്ഷാഭവനിലെ ബന്ധപ്പെട്ട വകുപ്പുകളിലെയും ജീവനക്കാര്‍ക്ക് ശില്പശാല നടത്തും. പരീക്ഷാ കേന്ദ്രങ്ങളിലുള്ളവര്‍ക്കും പരിശീലനം നല്‍കും. യോഗാദിനം ആചരിച്ചു കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി യോഗ പരിശീലനം നടത്തി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, കായി വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, കോഴിക്കോട് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്രകുമാര്‍, യൂണിറ്റ് അംഗങ്ങള്‍ സര്‍വകലാശാലാ കായിക വിഭാഗം വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കായിക വിഭാഗം അസി. പ്രൊഫസര്‍ വി.പി. ധന്യ പരിശീലനത്തിന് നേതൃത്വം നല്‍കി. സര്‍വകലാശാലയില്‍ ബെന്യാമിന്റെ പ്രഭാഷണം കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി വായനാദിനാചരണം സംഘടിപ്പിക്കുന്നു. 23-ന് രാവിലെ 10.30-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന പരിപാടിയില്‍ ‘അനുഭവം, എഴുത്ത്, സര്‍ഗാത്മക ജീവിതം’ എന്ന വിഷയത്തില്‍ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ്, ലൈബ്രറി സയന്‍സ് പഠനവിഭാഗം മേധാവി ഡോ. കെ. മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ സംബന്ധിക്കും. താല്‍ക്കാലിക സീറ്റ് വര്‍ദ്ധനവിന് അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍, അറബിക് / ഓറിയന്റല്‍ ടൈറ്റില്‍ കോളേജുകള്‍ എന്നിവയില്‍ 2020-21 അദ്ധ്യയന വര്‍ഷത്തിലോ അതിനു മുമ്പോ അദ്ധ്യയനം തുടങ്ങിയ വിവിധ കോഴ്സുകള്‍ക്ക് 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് മാത്രമായി താല്‍ക്കാലിക സീറ്റ് വര്‍ദ്ധനവിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ചലാന്‍ രശീത് സഹിതം cumarginalincrease@uoc.ac.in എന്ന ഇ-മെയിലില്‍ 24-നകം സമര്‍പ്പിക്കണം. ഒരു സ്വാശ്രയ കോഴ്സിന് 4000 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ മാതൃകയും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റില്‍. കോച്ച് നിയമനം – വാക് ഇന്‍ ഇന്റര്‍വ്യൂ സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ അത്ലറ്റിക്സ്, ഫുട്ബോള്‍, ക്രിക്കറ്റ്, നീന്തല്‍ തുടങ്ങി വിവിധ ഇനങ്ങളില്‍ കോച്ചുമാരെ നിയമിക്കുന്നതിനായി ജൂണ്‍ 6-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 6-ന് നടക്കും. രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഭരണ വിഭാഗത്തിലെ റിക്രൂട്ട്മെന്റ് സെക്ഷനിലാണ് അഭിമുഖം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സിസ്റ്റം മാനേജര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ സിസ്റ്റം മാനേജരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 28-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.cuiet.info) പരീക്ഷ നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂലൈ 7-ന് തുടങ്ങും. പ്രാക്ടിക്കല്‍ പരീക്ഷ സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലൈ 1-ന് ജേണലിസം പഠനവിഭാഗത്തില്‍ നടക്കും. പരീക്ഷാ ഫലം കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗം രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

HIGHLIGHTS : calicut uniersity news

sameeksha-malabarinews
ഉത്തരക്കടലാസുകള്‍ പാര്‍സലായി എത്തിക്കാന്‍
സര്‍വകലാശാലയും തപാല്‍ വകുപ്പും തമ്മില്‍ ധാരണയായി

പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനയക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തപാല്‍ വകുപ്പുമായി കൈ കോര്‍ത്തു. ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ സര്‍വകലാശാലയും തപാല്‍ വകുപ്പും തമ്മില്‍ ഇതിനുള്ള ധാരണാപത്രം ഒപ്പു വെച്ചു. സര്‍വകലാശാലക്ക് കീഴില്‍ അഞ്ച് ജില്ലകളിലായുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ ആദ്യ ഘട്ടം പാര്‍സലായി സര്‍വകലാശാലയിലേക്കാണ് എത്തിക്കുക. ഭാവിയില്‍ ഉത്തരക്കടലാസില്‍ ബാര്‍കോഡിങ് ഏര്‍പ്പെടുത്തുന്നതോടെ ഇവ നേരിട്ട് മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് അയക്കാനാകും. പരീക്ഷ നടന്ന് അധികം വൈകതെ ഫലം പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യം. പരീക്ഷാഭവന്‍ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും ഇവരെ മറ്റു സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും പദ്ധതി ഉപകരിക്കും. ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, തപാല്‍ വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ സൂപ്രണ്ട് വി.പി. സുബ്രഹ്മണ്യന്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, കെ.കെ. ഹനീഫ, യൂജിന്‍ മൊറേലി, ഡോ. കെ.പി. വിനോദ് കുമാര്‍, തപാല്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. വിനോദ് കൃഷ്ണന്‍, പോസ്റ്റ് മാസ്റ്റര്‍ കെ.ടി. ഫൈസല്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍മാരായ സുരേഷ്, ബിജു ജോര്‍ജ്, കെ.എം. ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു. ഓഗസ്റ്റില്‍ നടക്കുന്ന ബി.എഡ്. പരീക്ഷയുടെ ഉത്തരക്കടലാസുകളാകും പരീക്ഷണാടിസ്ഥാനത്തില്‍ പാര്‍സലായി എത്തിക്കുക. സുരക്ഷിതമായും പിഴവുകളില്ലാതെയും ഉത്തരക്കടലസ് കൈമാറ്റത്തിനായി തപാല്‍ വകുപ്പിലെയും പരീക്ഷാഭവനിലെ ബന്ധപ്പെട്ട വകുപ്പുകളിലെയും ജീവനക്കാര്‍ക്ക് ശില്പശാല നടത്തും. പരീക്ഷാ കേന്ദ്രങ്ങളിലുള്ളവര്‍ക്കും പരിശീലനം നല്‍കും.

യോഗാദിനം ആചരിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി യോഗ പരിശീലനം നടത്തി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, കായി വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, കോഴിക്കോട് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്രകുമാര്‍, യൂണിറ്റ് അംഗങ്ങള്‍ സര്‍വകലാശാലാ കായിക വിഭാഗം വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കായിക വിഭാഗം അസി. പ്രൊഫസര്‍ വി.പി. ധന്യ പരിശീലനത്തിന് നേതൃത്വം നല്‍കി.

സര്‍വകലാശാലയില്‍ ബെന്യാമിന്റെ പ്രഭാഷണം

കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി വായനാദിനാചരണം സംഘടിപ്പിക്കുന്നു. 23-ന് രാവിലെ 10.30-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന പരിപാടിയില്‍ ‘അനുഭവം, എഴുത്ത്, സര്‍ഗാത്മക ജീവിതം’ എന്ന വിഷയത്തില്‍ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ്, ലൈബ്രറി സയന്‍സ് പഠനവിഭാഗം മേധാവി ഡോ. കെ. മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ സംബന്ധിക്കും.

താല്‍ക്കാലിക സീറ്റ് വര്‍ദ്ധനവിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍, അറബിക് / ഓറിയന്റല്‍ ടൈറ്റില്‍ കോളേജുകള്‍ എന്നിവയില്‍ 2020-21 അദ്ധ്യയന വര്‍ഷത്തിലോ അതിനു മുമ്പോ അദ്ധ്യയനം തുടങ്ങിയ വിവിധ കോഴ്സുകള്‍ക്ക് 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് മാത്രമായി താല്‍ക്കാലിക സീറ്റ് വര്‍ദ്ധനവിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ചലാന്‍ രശീത് സഹിതം cumarginalincrease@uoc.ac.in എന്ന ഇ-മെയിലില്‍ 24-നകം സമര്‍പ്പിക്കണം. ഒരു സ്വാശ്രയ കോഴ്സിന് 4000 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ മാതൃകയും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റില്‍.

കോച്ച് നിയമനം – വാക് ഇന്‍ ഇന്റര്‍വ്യൂ

സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ അത്ലറ്റിക്സ്, ഫുട്ബോള്‍, ക്രിക്കറ്റ്, നീന്തല്‍ തുടങ്ങി വിവിധ ഇനങ്ങളില്‍ കോച്ചുമാരെ നിയമിക്കുന്നതിനായി ജൂണ്‍ 6-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 6-ന് നടക്കും. രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഭരണ വിഭാഗത്തിലെ റിക്രൂട്ട്മെന്റ് സെക്ഷനിലാണ് അഭിമുഖം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സിസ്റ്റം മാനേജര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ സിസ്റ്റം മാനേജരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 28-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.cuiet.info)

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂലൈ 7-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലൈ 1-ന് ജേണലിസം പഠനവിഭാഗത്തില്‍ നടക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗം രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News