മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷ് ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.പുലാമന്തോളിൽ പുഴയിലെ ഒഴുക്കിൽപ്പെട്ടായിരുന്നു മരണം. കുടുംബാംഗങ്ങളോടൊപ്പമാണ് സുബീഷ് കുളിക്കാനെത്തിയത്. തൃശൂർ മാള സ്വദേശിയാണ് സുബീഷ്.
.ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ആളെ കണ്ടെത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടാഴ്ച്ച മുൻപാണ് സുബീഷ് മോൻ കൊപ്പം സ്റ്റേഷനിൽ എസ് ഐ ആയി ചുമതലയേറ്റത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



