ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.കണ്ടെത്തിയ മൃതദേഹാവശിഷ്ടം മൂന്നായി മടക്കി കുഴിച്ചുമൂടിയ നിലയിലാണ്. പ്രതികള്‍ താമസിച്ചിരുന്ന കക്കാട്ടുകടയിലെ വാടക വീട്ടില്‍ തറ കുഴിച്ചുള്ള പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാലുകള്‍ അടിയിലായി മൂന്നായി മടക്കി കമിഴ്ത്തിയാണ് കുഴിച്ചുമൂടിയത്.
പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ആയിരുന്നു മൃതദേഹം. തലയോട്ടി ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടിരുന്നു. തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലാകും പോസ്റ്റുമോര്‍ട്ടം നടപടികള്‍. സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി നിധീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട്ടിലെ തറ കുഴിച്ച് പരിശോധന നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




