എസ്‌ഐക്ക് നേരെ കയ്യേറ്റം: നാല് പേര്‍ അറസ്റ്റില്‍

നാദാപുരം: ഉല്‍സവ പറമ്പില്‍ വെച്ച് നാദാപുരം എസ്‌ഐ എംആര്‍ ബിജുവിനെയും സംഘത്തെയും ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. അരൂര്‍ നടക്കുമീത്തല്‍ ഉല്‍സവ പറമ്പില്‍ വെച്ചാണ് എസ്‌ഐ യെ ഒരു സംഘം ആക്രമിച്ചത്.
അരൂര്‍ സ്വദേശികളായ കിണങ്ങോട് അനീഷ്(24), വലിയപറമ്പത്ത് ബൈജു (28), മലയില്‍ ജനീഷ് (19) എന്നിവരെയാണ് പിടികൂടിയത്. ഇവരെ നാദാപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top