ശ്രീകൃഷണ ജയന്തി ആഘോഷിച്ചു

പരപ്പനങ്ങാടി: ജില്ലയിലാകെ വിവിധ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

നെടുവ മണ്ഡലത്തിലെ ശോഭായാത്ര പഴയതെരു ശ്രീ മഹാഗണപതി ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് വിവേകാനന്ദ ബാലഗോകുലത്തിന്റെ ശോഭാ യാത്രയിൽ നെടുവ കുന്നുംപുറം ഭാഗത്ത് നിന്നു‌വരുന്ന അമ്പാടി ബാലഗോകുലവും അണിചേരുകയും കീഴ്ച്ചിറയിൽ നിന്ന് ആരംഭിക്കുന്ന ശിവഗംഗ ബാലഗോകുലത്തിൻ്റെ ശോഭയാത്ര കുപ്പിവളവിൽ വെച്ച് കോയംകുളം ഭാഗത്ത് നിന്ന് വരുന്ന ശോഭാത്രയിൽ ചേർന്ന് ആനപ്പടിയിൽ നിന്നും പഴയതെരു, കുന്നുംപുറം ശോഭായാത്രയിൽ അണിചേർന്ന് ചെട്ടിപ്പടി ടൗണിൽ എത്തിച്ചേർന്ന് കൊല്ലംതൊടി പ്രതാപ്‌നഗറിൽ നിന്നും പുറപ്പെട്ട ശോഭായാത്ര കൂടി ചെട്ടിപ്പടി ഹെൽത്ത്‌സെൻ്റർ കാരകുളങ്ങര ശിവജി ബാലഗോകുലത്തിൻ്റെ ശോഭായാത്രയുമായി സംഗമിച്ച് ചെട്ടിപ്പടി ടൗണിൽ എത്തിച്ചേർന്ന് മറ്റ് ശോഭായാത്ര കളുമായി ചേർന്ന് മഹാശോഭയാത്രയായി പുത്തൻതെരു ശ്രീ മഹാനണപതി ക്ഷേത്രപരിസരത്ത് സമാപിച്ചു.

പരപ്പനങ്ങാടി മണ്ഡലത്തിലെ പൂരപ്പുഴ, ശ്രീരാമപുരം, നെയ്‌തല്ലൂർ, കെട്ടുങ്ങൽ എന്നീ സ്ഥലങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭായാത്ര, അയോദ്ധ്യാനഗർ, അമ്പാടി നഗർ വഴി വന്ന് പുത്തൻപീടിക, പഴശ്ശി നഗർ, മധുരാപുരി എന്നീ സ്ഥലങ്ങളിൽ നിന്നും വരുന്ന ശോഭായാത്രയുമായി സംഗമിച്ച് പ്രയാഗ് റോഡ് വഴി പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷനിൽ എത്തിച്ചേർന്ന്, തിരിച്ചിലങ്ങാടി, കാളിക്കാവ്, ചിന്മയ നഗർ, മുണ്ടിയൻകാവ്, കോട്ടത്തറ, മുങ്ങാത്തംതറ എന്നീ സ്ഥലങ്ങളിൽ നിന്നും വരുന്ന ശോഭായാത്രയുമായി സംഗമിച്ച് പുത്തൻപീടിക വഴി ചെറമംഗലത്ത് മനക്കൽ ശ്രീ ശിവക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ” കൈലാസപുരി ” യിൽ സമാപിച്ചു.

Share news
error: Content is protected !!
Scroll to Top