Section

malabari-logo-mobile

വിദ്യാര്‍ത്ഥികള്‍ക്ക് ഹ്രസ്വചിത്ര നിരൂപണ മത്സരംവിദ്യാര്‍ത്ഥികള്‍ക്ക് ഹ്രസ്വചിത്ര നിരൂപണ മത്സരം

HIGHLIGHTS :  മലപ്പുറം:ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്  ബാല്യ വിവാഹത്തിനെതിരെ രക്ഷിതാക്കളെയും കുട്ടികളെയും ബോധവല്‍ക്കരിക്കുന്നതിനായി നിര്‍മ്മിച്ച 'പതിനെട...

മലപ്പുറം:ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്  ബാല്യ വിവാഹത്തിനെതിരെ രക്ഷിതാക്കളെയും കുട്ടികളെയും ബോധവല്‍ക്കരിക്കുന്നതിനായി നിര്‍മ്മിച്ച ‘പതിനെട്ട്’ എന്ന  ഹ്രസ്വചിത്രത്തെ കുറിച്ച് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി  നിരൂപണ മത്സരം സംഘടിപ്പിക്കുന്നു. ബാല്യ വിവാഹത്തെ കുറിച്ചുള്ള 21 മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം കണ്ടതിനു ശേഷം  രണ്ട് പേജില്‍  കവിയാതെ നിരൂപണം തയ്യാറാക്കി സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ  അനുവാദത്തോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് ഓഗസ്റ്റ് 15 നകം അയക്കണം. തെരഞ്ഞെടുക്കുന്ന നിരൂപണങ്ങള്‍ക്ക് പ്രശസ്തി പത്രവും പ്രത്യേക അവാര്‍ഡും  നല്‍കുന്നതാണ്. ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലില്‍ പ്രത്യേക പ്രദര്‍ശനങ്ങള്‍ നടത്തുന്നതിനും ബാല്യ വിവാഹത്തെകുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നതിനും  ഹയര്‍സെക്കണ്ടറി റീജിണല്‍ ഡയറക്ടര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഹ്രസ്വ ചിത്രത്തിന്റെറ വീഡിയോ പകര്‍പ്പ് സാമൂഹ്യ നീതി വകുപ്പിന്റെ വെബ്‌സൈറ്റിലും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മലപ്പുറം എന്ന യൂടൂബ് സെര്‍ച്ച് റിസല്‍ട്ടിലും ലഭ്യമാണ്. വിലാസം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മൂന്നാം നില, മിനി സിവില്‍സ്റ്റേഷന്‍ കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം. പിന്‍ 676121  dcpumpm@gmail.com, ഫോണ്‍ 0483 2978888, 9895701222.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!