തെയ്യാലയിൽ കടയിൽ മോഷണം

താനൂർ : തെയ്യാലയിൽ കടയുടെ പൂട്ട് തകർത്ത് മോഷണം. കല്ലത്താണി സ്വദേശി യാസിറിൻ്റെ മണലിപ്പുഴ റോഡ് ജങ്ഷനിലെ പൊരി വേൾഡ് ബേക്കറിയിലാണ് മോഷണം നടന്നത്.

ശനി രാവിലെ ജീവനക്കാരൻ കട തുറക്കാൻ വന്നപ്പോഴാണ് കടയുടെ പൂട്ട് തകർത്തനിലയിൽ കണ്ടത്. 60,000ത്തോളം രൂപ നഷ്ടപ്പെട്ടതായി താനൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top