പരപ്പനങ്ങാടി :ചെട്ടിപ്പടിയില്‍ കടകളില്‍ പരക്കെ മോഷണം. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ശേഷമാണ് ചെട്ടിപ്പടി -ചേളാരി റോഡിലെ കടകളില്‍ മോഷണം നടന്നിരിക്കുന്നത്.
ചേളാരി റോഡിലെ കുഞ്ഞുമരക്കാരുടെ ഉടമസ്ഥതയിലുള്ള പാരഡൈസ് ഫ്രൂട്ട് കടയില്‍ നിന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയും ചാരിറ്റി പ്രവര്‍ത്തനത്തിനായി കടയില്‍ വെച്ച രണ്ടു സംഭാവന പെട്ടിയും മോഷണം പോയിട്ടുണ്ട് .തൊട്ടടുത്തുള്ള ഹസീസിന്റെ പലചരക്കു കടയിലും സാധനങ്ങളെല്ലാം വാരി വലിച്ചിട്ടനിലയിലാണ് .ഇതിനുസമീപത്തെ കണ്ണഞ്ചേരി രാജന്റെ ലോട്ടറി കടയില്‍ നിന്ന് അന്‍പതോളം ലോട്ടറികളും മോഷണം പോയിട്ടുണ്ട് .തൊട്ടടുത്ത തെന്നാരംവാക്കയില്‍ വേലായുധന്റെ ഫ്രൂട്ട് കടയുടെ പൂട്ട് പൊളിച്ചു അകത്തു കടക്കാനുള്ള ശ്രമവവും നടന്നിട്ടുണ്ട് .
സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




