താനൂര്‍ : കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ കുട്ടിയോട് അപമര്യാദയായി പെരുമാറിയ കട ഉടമയുടെ പേരില്‍ കേസെടുത്തു .താനൂര്‍ പരിയാപുരം മുക്കോല അസ്സം മാക്കിത്താനകത്ത് ഉസ്മാന്‍ (50) എന്നയാളുടെ പേരിലാണ് പോക്‌സോ പ്രകാരം കേസെടുത്തത് .
ഈ മാസം 23 ാം തിയതിയാണ് സംഭവം. 10 വയസ്സുള്ള കുട്ടിയെ ഇയാളുടെ കടയില്‍ വെച്ച് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കുട്ടി വീട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് പോക്‌സോ പ്രകാരം കേസെടുത്ത് .
പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റമാന്റ് ചെയ്തു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




