മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ്;യുവാവിന്റെ കഴുത്തിന് പരുക്ക്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖുമാനാണ് വെടിയേറ്റത്.ഇയാളുടെ കഴുത്തിനാണ് പരിക്കേറ്റത്. ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായതോടെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു.
എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയത്.

ഗുരുതരമായി പരിക്കേറ്റ ലുഖുമാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം.
അതേ സമയം, പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തില്‍ പ്രാദേശികമായി ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായിരുന്നു. കൊടശ്ശേരിയും ചെമ്പ്രശ്ശേരി ഈസ്റ്റും തമ്മിലായിരുന്നു സംഘര്‍ഷം. ഇതിന് പിന്നാലെ ഇന്നലെ രാത്രി നടന്ന ഉത്സവത്തിലും സംഘര്‍ഷം തുടരുകയായിരുന്നു. പേപ്പര്‍ സ്പ്രേയും എയര്‍ ഗണും അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.
ചെമ്പ്രശേരിയിലെ ഒരു കുടുംബക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലാണ് സംഘര്‍ഷമുണ്ടായത്.

പോലീസ് പ്രതികള്‍ക്കായി അന്വേഷണം ഉര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top