ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവയ്പ്പ് ;അക്രമി അടക്കം 10 മരണം

HIGHLIGHTS : Shooting at school in Austria; 10 dead, including the attacker

cite

വിയന്ന: ഓസ്ട്രിയയില്‍ ഹൈസ്‌കൂളിലെ വെടിവയ്പ്പില്‍ 10 മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റതായി പൊലീസ്. ഓസ്ട്രിയന്‍ നഗരമായ ഗ്രാസിലാണ് വെടിവയ്പ്പ് ഉണ്ടായത്. മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സ്‌കൂളില്‍ വെടിവയ്പ്പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില റിപ്പോര്‍ട്ടുകളില്‍ അക്രമിയെ വധിച്ചു എന്നും പറയുന്നുണ്ട്. ഇക്കാര്യത്തില്‍ പൊലീസിന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി പൊലീസ് അറിയിച്ചു.

സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ് നടന്നതെന്നാണ് വിവരം. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ നിന്നും വെടിയൊച്ച കേട്ടതായും പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!