വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍

ദില്ലി: ജാമിയ മില്ലിയയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിവെച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍. പ്രതിയെ പന്ത്രണ്ടുമണിയോടെ കോടതിയില്‍ ഹാജരാക്കും.

താന്‍ ആരുടെയും നിര്‍ദേശ പ്രകാരമല്ല സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിയയിലേക്ക് പോയതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചതെന്നും ഇയാള്‍ പറഞ്ഞതായി പോലീസ് പറയുന്നു. തോക്ക് തന്നത് സുഹൃത്താണെന്നാണ് ഇയാള്‍ പറഞ്ഞത്.

ഇന്നലെ ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ് ഘട്ടിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടയുന്നതിനിടെയാണ് ഒരാള്‍ അപ്രതീക്ഷിതമായി വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് വെടി വെച്ചത്. വെടിവെപ്പില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു.

വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് നേരെ നടന്ന വെടിപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Share news
error: Content is protected !!
Scroll to Top