എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: ഐടി സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. മിര്‍ മുഹമ്മദിന് അധിക ചുമതല നല്‍കി. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും ഐടി സെക്രട്ടറി സ്ഥാനത്ത് ശിവശങ്കര്‍ തുടരും.

തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമാണ് ഐടി സെക്രട്ടറി എം ശിവശങ്കറിന് ഉണ്ടായിരുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായുള്ള ഐടി സെക്രട്ടറിയുടെ ബന്ധം സര്‍ക്കാരിന്റെ മുഖച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവങ്കറിനെ മാറ്റിയത്.

 

Share news
error: Content is protected !!
Scroll to Top