സ്വര്‍ണ്ണക്കടത്ത് സിബിഐ അന്വേഷിക്കണം; ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേസില്‍ ഐ ടി സെക്രട്ടറിയുടെ ഇടപെടലും അന്വേഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

സംഭവം അതീവഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്നലെയാണ് 15 കോടി വിലവരുന്ന 30 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തത്.

Share news
error: Content is protected !!
Scroll to Top