
തൃശ്ശൂര്‍: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വീട്ടില്‍ പൊലീസെത്തി. താരത്തോട് നാളെ എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. മകന്‍ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് ഷൈന്റെ പിതാവ് നോട്ടീസ് കൈപ്പറ്റിയ ശേഷം മറുപടി നല്‍കിയതെന്ന് പൊലീസ് പിന്നീട് പ്രതികരിച്ചു.
ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിന്റെ ഉത്തരമറിയാനാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് നോട്ടീസ് നല്‍കി വിളിപ്പിക്കുന്നത്. ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ നേരിട്ട് തൃശൂര്‍ കയ്പമംഗലത്തെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. ഹാജരാകാന്‍ കൂടുതല്‍ സമയം നല്‍കിയാല്‍ അത് വിമര്‍ശിക്കപ്പെടും എന്നതിനാലാണ് നാളെ തന്നെ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
വിന്‍സി അലോഷ്യസിന്റെ പരാതി അന്വേഷിക്കുന്ന സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ ഷൈന്‍ തിങ്കളാഴ്ച തന്നെ ഹാജരാകുമെന്നും ചാക്കോ അറിയിച്ചു.
നടി വിന്‍സിയുടെ പരാതിയില്‍ വിശദീകരണം തേടിയിരുന്നുവെന്നും ഷൈന്‍ വിശദീകരണം നല്‍കുമെന്നും പൊലീസ് , സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും ചാക്കോ പറഞ്ഞു. പൊലീസ് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും വിവാദങ്ങളുമായി ബന്ധപ്പെട്ട് ഷൈന്‍ ഒന്നും പ്രതികരിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു.
അതേസമയം പരാതിയില്ലെങ്കിലും ഷൈനിനെതിരെ എക്സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചിരുന്നു. ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാല്‍ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റായാലും പരിശോധന നടത്തുമെന്നും സിനിമാ സെറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.
പരാതിയില്‍ തുടര്‍നടപടികള്‍ക്ക് താല്‍പര്യമില്ലെന്ന് വിന്‍സിയുടെ കുടുംബം അറിയിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. വിന്‍സിയുടെ പരാതി ഗൗരവമുള്ളതാണെന്ന് സിനിമാ മന്ത്രി സജി ചെറിയാനും അഭിപ്രായപ്പെട്ടു. വിന്‍സിയുടെ പരാതി അന്വേഷിക്കുമെന്നും സിനിമയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. നടിയുടെ സമീപനം അഭിനന്ദാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



